News Kerala

ലൈഫില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയെന്ന് സര്‍ക്കാരിനും അറിയാം: ഡി സാങ്കി

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയെന്ന് സര്‍ക്കാരിനും അറിയാമെന്ന് സമ്മതിച്ച് ഓഡിറ്റ് ഡയറക്ടര്‍ ഡി. സാങ്കി. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഡയറക്ടര്‍ ക്രമക്കേട് സമ്മതിക്കുന്നത്. വാട്‌സ് ആപ് രേഖകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.