News Kerala

ദേവികുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യം അറിയിച്ച് എഐഎഡിഎംകെ

 ഇടുക്കി: ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യം അറിയിച്ച് എഐഎഡിഎംകെ. തോട്ടംമേഖലയിൽ മുന്നണിക്ക് കൂടുതൽ വോട്ട് നേടിക്കൊടുക്കാൻ പാർട്ടിക്ക് കഴിയുമെന്നാണ് എഐഎഡിഎംകെ അവകാശപ്പെടുന്നത്. എഐഎഡിഎംകെയ്ക്ക് ഒരു സീറ്റ് നൽകുന്ന കാര്യം ബിജെപിയും നേരത്തെ ചർച്ച ചെയ്തിരുന്നു.