News Kerala

രോഗം ബാധിച്ച് അവശനായ തിരുവനന്തപുരം സ്വദേശി രാജു ബന്ധുക്കളെ തേടുന്നു

കോഴിക്കോട്: രോഗം ബാധിച്ച് അവശനായ മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ബന്ധുക്കളെ തേടുന്നു. തിരുവനന്തപുരം സ്വദേശിയായ രാജു 15 വര്‍ഷത്തോളമായി കോഴിക്കോട് തൊട്ടില്‍പ്പാലത്തെ കടവരാന്തകളിലാണ് കഴിയുന്നത്. നാട് ആനയറയിലാണെന്ന് മാത്രമാണ് തൊട്ടില്‍പ്പാലം പഞ്ചായത്ത് അധികൃതര്‍ക്ക് അറിയാവുന്നത്.