News Kerala

പോലീസുകാരിയെ തീകൊളുത്തിക്കൊന്ന പോലീസ് ഉദ്യോഗസ്ഥന്‍ അജാസും മരിച്ചു

ആലപ്പുഴ: വള്ളിക്കുന്നത് പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ്(33) മരിച്ചു. എറണാകുളം കാക്കനാട് സൗത്ത് വാഴക്കാല സ്വദേശിയായ ഇയാള്‍ ആലുവ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു. പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ കൊലപ്പെടുത്തിനിടെ മാരകമായി പൊള്ളലേറ്റ അജാസ് കഴിഞ്ഞ നാലുദിവസമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.