News Kerala

അകക്കണ്ണുകൊണ്ട് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അക്ഷയ് കൃഷ്ണന് തിരുവനന്തപുരത്തിന്റെ ആദരം

തിരുവനന്തപുരം: പരിമിതിയെ അതിജീവിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥിക്ക് തലസ്ഥാന നഗരത്തിന്റെ ആദരം. കാഴ്ച പരിമിതിയുള്ള അക്ഷയ് കൃഷ്ണനെയാണ് തിരുവനന്തപുരം നഗരസഭ ആദരിച്ചത്. മേയര്‍ നേരിട്ടെത്തി കോര്‍പറേഷന്റെ ഉപഹാരം സമ്മാനിച്ചു.