News Kerala

ആലപ്പാട് സമരസമിതിയുടെ അനിശ്ചിതകാല സമരത്തെ തള്ളി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ആലപ്പാട് സമരസമിതിയുടെ അനിശ്ചിതകാല സമരത്തെ തള്ളി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കരിമണല്‍ ഖനനത്തിന്റെ പേരില്‍ പൊതുമേഖലയ്‌ക്കെതിരായ നീക്കം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പാട് സമരം അടിയന്തരമായി പരഹരിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി എം.എല്‍.എ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നല്‍കി.