News Kerala

ആലപ്പാട് ജനകീയ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു

കൊല്ലം: ആലപ്പാട് ജനകീയ സമിതിയുടെ സമരം നാളെ നൂറാം ദിനത്തിലേക്ക് കടക്കുമ്പോഴും ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആവശ്യങ്ങളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചു. അതേസമയം മഴക്കാലത്ത് മണല്‍ ഖനനം നിരോധിക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സമരസമിതി തള്ളി.