News Kerala

കേരളത്തിലേക്ക് അവസാനമെത്തിയ ട്രെയിനിലെ യാത്രക്കാരെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി

പാലക്കാട്: കേരളത്തിലേക്ക് അവസാനമെത്തിയ തീവണ്ടിയിലെ 132 യാത്രക്കാരെ അര്‍ധരാത്രി നിര്‍ബന്ധിച്ച് പാലക്കാട്ടിറക്കി നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി. വിക്ടോറിയ കോളേജിലെ ക്യാമ്പില്‍ രാവിലെ 11 മണി വരെ തുറന്നു കൊടുത്തത് ഒരൊറ്റ ബാത്‌റൂം മാത്രം. നഗരസഭാധ്യക്ഷ എത്തിയതിന് ശേഷം മാത്രമാണ് ഇവര്‍ക്ക് കൂടുതല്‍ ബാത്‌റൂമുകളും താമസിക്കാന്‍ ഹോസ്റ്റല്‍ മുറികളും തുറന്ന് കൊടുത്തത്.