News Kerala

സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി കേരള പോലീസ് നടപ്പാക്കിയ സിംസ് പദ്ധതിയില്‍ തിരിമറിയെന്ന് ആരോപണം

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി കേരള പോലീസ് നടപ്പാക്കിയ സിംസ് പദ്ധതിയില്‍ തിരിമറിയെന്ന് ആരോപണം. കെല്‍ട്രോണുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയുടെ ചുമതല സ്വകാര്യ കമ്പനിയായ ഗ്യാലക്‌സോണിന് നല്‍കി. പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലും സ്വകാര്യ കമ്പനിയുടെ പ്രതിനിധികളുണ്ട്.