News Kerala

എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ പേട്ട സംഘം യാത്ര തിരിച്ചു

ആലപ്പുഴ: എരുമേലി പേട്ട തുള്ളലിനായി അമ്പലപ്പുഴ പേട്ട സംഘം യാത്ര തിരിച്ചു. സ്വര്‍ണ തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തില്‍ എഴുന്നള്ളിച്ചാണ് സംഘം രഥഘോഷയാത്ര ആരംഭിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തില്‍ ചുറ്റുവിളക്കുകള്‍ തെളിയിച്ച് പ്രത്യേകം വഴിപാടുകളും നടത്തിയാണ് അമ്പലപ്പുഴ പേട്ട സംഘം യാത്ര തിരിച്ചത്. മുന്നൂറിലധികം സ്വാമി ഭക്തരും മാളികപ്പുറങ്ങളും അടങ്ങുന്നതാണ് സംഘം.