News Kerala

പാലിയേക്കരയില്‍ പതിവുപോലെ ജനം; കര്‍ശന നടപടിയെന്ന് മന്ത്രി

തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പതിവുപോലെയുള്ള തിരക്കാണ് ലോക്ഡൗണ്‍ നിലവില്‍ വന്ന് ആദ്യ ദിവസവും കാണപ്പെടുന്നത്. കൊറോണ രോഗബാധയുടെ വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ കൊണ്ടുന്ന അടച്ചുപൂട്ടലിനോട് മുഖം തിരിക്കുന്ന അവസ്ഥയാണ് പാലിയേക്കരയില്‍ കണ്ടത്. പോലീസ് പരിശോധന നാമമാത്രമായി ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും തിരക്ക് കൂടിയതോടെ പോലീസുകാരും രംഗത്ത് ഇല്ലാതെയായി. എന്നാല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടകപടിയുണ്ടാകുമെന്ന് മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞു. പുറത്തിറങ്ങി സഞ്ചരിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ പോലീസ് വാങ്ങും പിന്നീട് ഇവര്‍ നടത്തിയ യാത്രകള്‍ അവശ്യ കാര്യങ്ങള്‍ക്കാണോ എന്ന് വിലയിരുത്തുകയും ചെയ്യും.