News Kerala

കൊല്ലത്തും ജനം പതിവുപോലെ; നിയന്ത്രിക്കാന്‍ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി

കൊല്ലം: കൊറോണ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ആദ്യ ദിനത്തിലും ജനം പതിവുപോലെ പുറത്തിറങ്ങിയതോടെ നിയന്ത്രണത്തിനായി ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിരത്തിലിറങ്ങി. വാഹനത്തില്‍ എത്തുന്നവരോട് കാരണം തിരക്കി തിരിച്ചയക്കുകയാണ്. അനാവശ്യമായി കറങ്ങി നടക്കുന്നവരെയും ജാഗ്രതയില്ലാതെ പെരുമാറുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.