News Kerala

വൈകല്യങ്ങളെ കരുത്താക്കി നീറ്റ് പരീക്ഷയില്‍ മിന്നും വിജയം നേടി ആമിന

കൊല്ലം: നീറ്റ് പരീക്ഷയില്‍ 1916-ാം റാങ്ക് നേടിയ കൊല്ലം ക്ലാപ്പന സ്വദേശിനി വ്യത്യസ്ഥയാവുകയാണ്. പാതി ഇടം കൈയെന്ന വൈകല്യവുമായി ജനിച്ച ആമിനയെന്ന മിടുക്കിയാണ് ഉന്നതവിജയം നേടിയത്. ജീവിതത്തെ പടവെട്ടിയാണ് ഈ കൊച്ചുമിടുക്കി മിന്നും വിജയം സ്വന്തമാക്കിയത്.