News Kerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ഇര്‍ഫാന്‍ ഹബീബ്- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ഇര്‍ഫാന്‍ ഹബീബാണെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ഇര്‍ഫാന്‍ ഹബീബ് തന്റെ സുരക്ഷ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. എതിര്‍ നിലപാടുകള്‍ മാനിക്കാനുള്ള ജനാധിപത്യം പ്രതിഷേധക്കാര്‍ കാണിച്ചില്ലെന്നും ഗവര്‍ണര്‍. മാതൃഭൂമി ന്യൂസിന് പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.