News Kerala

ദുരിത ബാധിതരെ സഹായിക്കാന്‍ വീണ്ടും അന്‍പൊടു കൊച്ചി

കൊച്ചി: മഴ ദുരിതം വിതച്ച ജില്ലകളിലെ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കാന്‍ വീണ്ടും അന്‍പൊടു കൊച്ചി. അഭിനേതാക്കളായ ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കടവന്ത്രയിലെ സംഭരണ കേന്ദ്രത്തില്‍ നിന്നും ഇതിനോടകം കയറ്റി അയച്ചത് പന്ത്രണ്ടോളം ലോറി നിറയെ സാധനങ്ങളാണ്. മുന്‍ വര്‍ഷത്തേതുപോലെ ഈ ദുരന്തവും നമ്മള്‍ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.