ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ ഉത്തരക്കടലാസ് സര്‍വ്വകലാശാല യൂണി.കോളേജിന് അനുവദിച്ചതു തന്നെ
തിരുവനന്തപുരം: ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് തന്നെയാണ് ചോര്‍ന്നതെന്ന് സ്ഥിരീകരിച്ചു. ക്രമനമ്പര്‍ അനുസരിച്ചാണ് സര്‍വകലാശാല ഓരോ കോളേജിനും ഉത്തരക്കടലാസുകള്‍ അനുവദിക്കുന്നത്. 5-11-2015, 1-4-2016 എന്നീ തിയതികളില്‍ യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളില്‍ ചിലതാണ് പുറത്ത് പോയിരിക്കുന്നത്. ഇതില്‍പ്പെട്ടതാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതെന്ന് പരീക്ഷ കണ്ട്രോളര് റിപ്പോര്‍ട്ട് നല്കി.