News Kerala

ആനത്താര പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയ കര്‍ഷകര്‍ തീരാദുരിതത്തില്‍

കണ്ണൂര്‍: ആനത്താര പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയ കണ്ണൂര്‍ കൊട്ടിയൂരിലെ കര്‍ഷകര്‍ തീരാദുരിതത്തില്‍. കോടതിവിധി വന്നിട്ടുപോലും കൃത്യമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭിച്ചില്ല. 2012ല്‍ 59 കുടുംബങ്ങളാണ് കുടിയിറങ്ങിയത്. സെന്റിന് കേവലം 1208 രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.