News Kerala

കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി. 12 മണി മുതല്‍ ഒന്നരമണിക്കൂര്‍ നിയമസഭ ചര്‍ച്ച ചെയ്യും. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റഴിച്ചതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമെന്ന സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗുരുതരമാണെന്ന് നോട്ടീസ് നല്‍കിയ വിഡി സതീശന്‍ ആരോപിച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.