News Kerala

ആറാട്ടുപുഴ കൂട്ടത്തല്ലിൽ താരമായത് കുട്ടി ക്യാമറാമാൻ അർജുൻ

ആലപ്പുഴ: സാമൂഹ മാധ്യമങ്ങളില്‍ വൈറലായ ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടതല്ല് പകര്‍ത്തിയ കാമറമാനാണ് ഇപ്പോള്‍ നാട്ടിലെ താരം. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ദൃശ്യങ്ങല്‍ മൊബൈലില്‍ പകര്‍ത്തിയത്. പോലീസ് കേസെടുക്കുന്നതിനു വരെ കാരണമായ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഇത് വലിയ സംഭവമാകുമെന്ന് ഈ കൊച്ചു കാമറമാന്‍ ചിന്തിച്ചതുപോലുമില്ല.