News Kerala

ശബരിമല സ്ത്രീവേശനത്തില്‍ ഇന്ന് വാദം തുടങ്ങും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം ഉള്‍പ്പടെ ഉള്ള മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാമോ എന്ന വിഷയം സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഉള്ള ഒന്‍പത് അംഗ ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരോ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ പുതിയ സത്യവാങ്മൂലം ഉടന്‍ കോടതിക്ക് കൈമാറില്ല.