News Kerala

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം മലയാളത്തിലും തുടര്‍ന്ന് ഇംഗ്ലീഷിലും ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചൊല്ലി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും പങ്കെടുത്തു. അധികാരമേറ്റ പുതിയ ഗവര്‍ണര്‍ക്ക് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ആശംസകള്‍ അറിയിച്ചു. പത്‌നി രേഷ്മ ആരിഫ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.