News Kerala

തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ പഞ്ചഗുസ്തി താരം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കരുത്തുതെളിയിക്കാൻ പഞ്ചഗുസ്തി താരവും തെരഞ്ഞെടുപ്പ് കളത്തിൽ. കൊണ്ടോട്ടി ബ്ലോക്ക് ആറാം വാർഡ് പിടിച്ചെടുക്കുകയെന്ന ദൌത്യമാണ് ദേശീയ പഞ്ചഗുസ്തി ചാംപ്യനായ എം സലാഹിനെ എൽ.ഡി.എഫ് ഏൽപിച്ചത്. ആഞ്ഞൊന്നു പിടിച്ചുനോക്കാൻ അവസാനഘട്ട പ്രചാരണത്തിലാണ് സലാഹ്.