News Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷനേതാവും പ്രവര്‍ത്തകരും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ വലിയ സംഘര്‍ഷം. പ്രതിഷേധവുമായി നിലയുറപ്പിച്ചിരിക്കുന്ന പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കളും കെ.എസ്.യു പ്രവര്‍ത്തകരും പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രവര്‍ത്തകര്‍.