News Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കൃത്രിമ കാലുകള്‍ കടത്തുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൃത്രിമ കാലുകള്‍ കടത്തുന്നു. കൃത്രിമ കാല്‍ നിര്‍മാണ കേന്ദ്രത്തിലെ സ്റ്റോറിലെ ജീവനക്കാരന്‍ നിര്‍മാണ സാധനങ്ങള്‍ പുറത്തേക്ക് കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൃത്രിമ കാലിനായി നിരവധി പേര്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ജീവനക്കാരുടെ തട്ടിപ്പ്.