പ്രസവത്തിന് ആശുപത്രിയില്‍ എത്താന്‍ വിസമ്മതിച്ച ആദിവാസിയുവതിക്ക് സഹായമേകി ആശ വര്‍ക്കര്‍
കുമളി: ആശുപത്രിയില്‍ എത്താന്‍ വിസമ്മതിച്ച ആദിവാസി യുവതിക്ക് കാടിനുള്ളില്‍ സുഖപ്രസവത്തിന് സൗകര്യമൊരുക്കി ആശാവര്‍ക്കര്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം ആദിവാസിക്കുടിയിലെ അമ്മിണിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം അടുത്ത യുവതികളെ കുടിയില്‍ നിന്ന് ഒറ്റയ്ക്ക് മാറ്റിത്താമസിപ്പിക്കുന്നത് മലപണ്ടാരം സമുദായക്കാര്‍ക്കിടയിലെ ആചാരമാണ്.