News Kerala

നിയമസഭയില്‍ തുടര്‍ച്ചയായ നാലാം ദിവസവും വാക്‌പോര്; സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭ തുടര്‍ച്ചയായ നാലാം ദിവസവും സ്തംഭിച്ചു. ഭരണപ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നേര്‍ക്ക് നേര്‍ വന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബാനര്‍ കൊണ്ട് സ്പീക്കറുടെ ഡയസ് നിറച്ചു. ബഹളത്തെതുടര്‍ന്ന് സഭാനടപടികള്‍ റദ്ദാക്കി ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ മൂന്ന് യൂ.ഡി.എഫ് എം.എല്‍.എമ്മാര്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും.