News Kerala

തൃശ്ശൂരിൽ എടിഎം തകർത്ത് കവർച്ചാശ്രമം; നാട്ടുകാരെക്കണ്ട് മോഷ്ടാക്കൾ രക്ഷപ്പെട്ടു

തൃശ്ശൂർ: കൊണ്ടാഴി പാറമേൽ എടിഎമ്മിൽ കവർച്ചാശ്രമം. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തുറക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.