News Kerala

ശബരിമലയില്‍ വച്ചുണ്ടായ ആക്രമണം മാനസികമായും ശാരീരികമായും തളര്‍ത്തി: സുഹാസിനി രാജ്

കോട്ടയം: ശബരിമലയില്‍ വച്ച് തനിക്കെതിരെയുണ്ടായ ആക്രമണം മാനസികമായും ശാരീരികമായും വലിയ ആഘാതമുണ്ടാക്കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ ജീവനക്കാരി സുഹാസിനി രാജ്. കോട്ടയത്ത് നിന്ന് സുഹാസിനിയെ പോലീസ് സംരക്ഷണയില്‍ കൊച്ചിയിലേക്ക് കൊണ്ടു പോയി. രാവിലെ സുഹാസിനി ശബരിമല കയറാന്‍ ശ്രമിച്ചെങ്കിലും പ്രക്ഷോഭക്കാര്‍ ഇവരെ തടയുകയായിരുന്നു. കനത്ത സുരക്ഷയിലാണ് പമ്പയില്‍ നിന്ന് സുഹാസിനിയെ കൊണ്ടു പോയത്.