News Kerala

ബോര്‍ഡിന് തിരിച്ചടിയായി കടകളുടെ ലേല കുടിശ്ശിക

സന്നിധാനം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി കടകളുടെ ലേല കുടിശ്ശിക. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാരില്‍ പലരും ലേല കുടിശ്ശിക അടച്ചില്ല. കുടിശ്ശിക അടയ്ക്കാത്ത കച്ചവടക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കി.