News Kerala

ശബ്ദസന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിക്കാതെ ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി

തിരുവനന്തപുരം: പുറത്ത് വന്ന ശബ്ദസന്ദേശം സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് സ്ഥിരീകരിക്കാതെ ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി.യുടെ റിപ്പോര്‍ട്ട്. ശബ്ദത്തിന് സാമ്യമുണ്ടെങ്കിലും തന്റേതാണെന്ന് ഉറപ്പില്ലെന്ന് സ്വപ്ന. ശബ്ദ സന്ദേശം അട്ടക്കുളങ്ങര ജയില്‍ നിന്ന് റെക്കോഡ് ചെയ്തതല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബ്ദസന്ദേശത്തിന്റെ ആധികാരികത പോലീസ് ഹൈടെക് സെല്‍ അന്വേഷിച്ച് കണ്ടെത്തണമെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്.