News Kerala

കൊച്ചിയില്‍ ഇ-ഓട്ടോകള്‍ നിരത്തിലിറങ്ങി

കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങി. ആറ് യൂണിയനുകള്‍ ഉള്‍ക്കൊള്ളുന്ന എറണാകുളം ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോര്‍പ്പറേറ്റിവ് സൊസൈറ്റിക്കാണ് പദ്ധതി ചുമതല. കൊച്ചി മെട്രോ ജനകീയമാക്കുന്നതില്‍ ഇ-ഓട്ടോ സര്‍വീസ് സഹായകരമാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി. മുഹമ്മദ് ഹനീഷ് പറഞ്ഞു.