News Kerala

ലോക്ക്ഡൗണ്‍; അവശ്യ സാധനങ്ങള്‍ സൗജന്യമായി വീടുകളിലെത്തിച്ചു നല്‍കി കുമരകത്തെ ഓട്ടോ തൊഴിലാളി അജയന്‍

കോട്ടയം: കൊറോണ വ്യാപനം തടയാന്‍ നാട്ടുകാര്‍ വീട്ടിലിരിക്കുമ്പോള്‍ അവര്‍ക്ക് അവശ്യം വേണ്ട സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കുകയാണ് കോട്ടയം കുമരകത്തെ ഓട്ടോ തൊഴിലാളി അജയന്‍. സ്വന്തം ഓട്ടങ്ങള്‍ മാറ്റി വച്ചാണ് അജയന്റെ പ്രവര്‍ത്തനം. കൊറോണ കാലത്തെ ഈ നല്ല മാതൃകയിലൂടെ കുമരകത്തെ ഹീറോയായി മാറിയിരിക്കുകയാണ് അജയനും ചങ്ങാതി ഓട്ടോയും.