News Kerala

ഖുര്‍ആന്‍ കള്ളക്കടത്തിന് ഉപയോഗിക്കും എന്ന് പറയുന്നത് നീചമായ പ്രചാരണം: എ വിജയരാഘവന്‍

തിരുവനന്തപുരം: ഖുര്‍ആന്‍ കള്ളക്കടത്തിന് ഉപയോഗിക്കും എന്ന് പറയുന്നത് നീചമായ പ്രചാരണം എന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. അത്രയ്ക്ക് മോശമായി ചിന്തിക്കാന്‍ ലീഗിനും എങ്ങനെ കഴിയുന്നു? കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കള്ളപ്രചരണം തുറന്നുകാട്ടും. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്താലും ഒരു പ്രശ്‌നവുമില്ല. ജലീലിനെ ഒറ്റപ്പെടുത്തി വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.