News Kerala

അയ്യപ്പന്മാരെ കാത്ത് നിലയ്ക്കലില്‍ ഒരു വാഴക്കുല

നിലയ്ക്കല്‍: ശബരിമലയിലേയ്ക്ക് എത്തുന്ന അയ്യപ്പഭക്തരെ കാത്ത് ഒരു വാഴക്കുലയുണ്ട് നിലയ്ക്കല്‍ തുലാപ്പള്ളിയില്‍. വാഴയില്‍ നിന്ന് നേരിട്ട് പഴം പറിച്ചു നല്‍കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. തുലാപ്പള്ളി സ്വദേശി ബാബുവിന്റെ കടയിലാണ് ഈ കൗതുകം. വാഴക്കുല കയറില്‍ കടയില്‍ കെട്ടി തൂക്കിയിടുന്നത് പഴയ ഐഡിയ. നേരിട്ട് വാഴയില്‍ നിന്ന് പഴം അപ്പോള്‍ തന്നെ പറിച്ചു കൊടുക്കുന്നത് പുതിയത്. റോബസ്റ്റ് പഴമാണ്. 2013 ന് ശേഷം എല്ലാ വര്‍ഷവും മണ്ഡലകാലമാകുമ്പോള്‍ റോഡിലേക്ക് കണ്ണും നട്ട് വാഴക്കുല തയ്യാര്‍. കഴിച്ചവര്‍ ഇങ്ങനെ പറഞ്ഞു ജൈവവളമാണ് ഉപയോഗിക്കുന്നത്.