News Kerala

കൊഴിഞ്ഞു പോയ കുട്ടികളെ തിരിച്ചെത്തിക്കാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റും

വയനാട്: സ്‌കൂളില്‍ നിന്നു കൊഴിഞ്ഞു പോയ കൂട്ടുകാരെ തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി വിദ്യാര്‍ത്ഥികളും. പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ക്ലാസിലെത്താത്തവരെ തേടി കോളനികള്‍ കയറിയിറങ്ങുന്നത്. പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് പനമരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍