News Kerala

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃസാക്ഷികളുടെ അടക്കം രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃസാക്ഷികളുടെ അടക്കം രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് ആലോചന. അപകടസമയത്ത് കാറോടിച്ചത് ആരാണെന്നതടക്കമുള്ള കാര്യങ്ങളില്‍ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാലാണ് നീക്കം. അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ കൂടുതല്‍ വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിച്ചു തുടങ്ങി.