News Kerala

ബാർ കേസിൽ ചെന്നിത്തലക്കെതിരെയുള്ള അന്വേഷണത്തിൽ ഗവർണറുടെ തീരുമാനം വൈകിയേക്കും

തിരുവനന്തപുരം: ബാർ കോഴയിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ഗവർണറുടെ തീരുമാനം വൈകിയേക്കും. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെ പണം വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്നതിന് ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ രാജ്ഭവന് ആശയക്കുഴപ്പമുണ്ട്. ഇക്കാര്യത്തിൽ ഗവർണർ നിയമോപദേശം തേടിയേക്കും.