News Kerala

ബെംഗളൂരു ലഹരി മരുന്ന് കേസ്: ബിനീഷിന്റെ എന്‍സിബി കസ്റ്റഡി ഇന്ന് അവസാനിക്കും

ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്ന ബിനീഷ് കോടിയേരിയുടെ എന്‍സിബി കസ്റ്റഡി ഇന്ന് അവസാനിക്കും. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ കസ്റ്റഡി നീട്ടാന്‍ അപേക്ഷ നല്‍കുന്നില്ലെങ്കില്‍ ബിനീഷിനെ പരപ്പന ആഗ്രഹാര ജയിലില്‍ തിരിച്ചയക്കും. അതേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ബിനാമി എന്ന് പറയപ്പെടുന്ന കാര്‍പാലസ് ലത്തീഫ് ഇന്ന് ഇ ഡി മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.