News Kerala

കൊറോണ, പരിഭ്രാന്തി വേണ്ട, യാഥാര്‍ത്ഥ്യബോധം വേണം - പ്രത്യേക ചര്‍ച്ച

ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. വൈറസ് ബാധയില്‍ നിന്ന് മുക്തമായിരിക്കുന്നത് വെറും അഞ്ച് രാജ്യങ്ങളാണ്. ഓരോ നിമിഷവും പുറത്ത് വരുന്നത് ഭീതി ജനിപ്പിക്കുന്ന കണക്കുകളാണ്. പക്ഷെ പ്രതിരോധിക്കും, നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. കാര്യക്ഷമമായ ഇടപെടലുമായി സര്‍ക്കാര്‍ നമുക്കൊപ്പമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പുണ്ട്. നമുക്ക് രാജ്യത്തിന്റെ അതിജീവനത്തില്‍ പങ്കാളികളാകാം. ഒന്നും ചെയ്യേണ്ട വെറുതെ വീട്ടിലിരുന്നാല്‍ മതി.