News Kerala

ബെഹ്‌റ ഡിജിപി ആയതിന് ശേഷം പോലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി

തിരുവനന്തപുരം: ബെഹ്‌റ ഡിജിപി ആയതിന് ശേഷം പോലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി. നിയമസഭയില്‍ വച്ച രേഖകളിലാണ് പോലീസ് നവീകരണത്തിന് ചെലവഴിച്ച തുകയെപ്പറ്റി പറയുന്നത്. സ്‌റ്റോര്‍ പര്‍ച്ചേസ് റൂള്‍ പ്രകാരമാണ് സാധനങ്ങള്‍ വാങ്ങിയതെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ നവീകരണത്തിന് സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിച്ചിട്ടില്ലെന്നാണ് സിഎജി കണ്ടെത്തല്‍.