News Kerala

ബാറും ബിവറേജസ് വില്‍പ്പനശാലയും 21 ദിവസം തുറക്കില്ല; ഭക്ഷ്യധാന്യം വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറും ബിവറേജസ് മദ്യ വില്‍പ്പന ശാലകളും 21 ദിവസം തുറക്കില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തെ ബിപിഎല്‍- മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്കും പതിനഞ്ച് കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യും. സംസ്ഥാനത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യം ഉറപ്പുവരുത്തിയിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് സപ്ലൈകോ കരുതിയിട്ടുള്ള അവശ്യ വസ്തുക്കള്‍ ലോക്ഡൗണ്‍ കാലത്തേക്ക് ഉപയോഗപ്പെടുത്താനാകുമെന്നതിനാല്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ല.