News Kerala

ബാര്‍ ഹോട്ടലിനെതിരെ ഒരു പതിറ്റാണ്ടിലേറെ നീണ്ട സമരം; വകവെക്കാതെ ബാറിന് അനുമതി നല്‍കി സര്‍ക്കാര്‍

തൃശൂര്‍: തൃശ്ശൂര്‍ കോടന്നൂരില്‍ ബാര്‍ ഹോട്ടലിനെതിരെ ഒരു പതിറ്റാണ്ടിലേറെ നീണ്ട സമരം വകവെക്കാതെ ബാറിന് അനുമതി നല്‍കി സര്‍ക്കാര്‍. ജനവാസ കേന്ദ്രത്തില്‍ ബാര്‍ വരുന്നതിന്നെതിരായാണ് വര്‍ഷങ്ങളായി നാട്ടുകാര്‍ സമരം ചെയ്തിരുന്നത്. 5 ദിവസം മുന്‍പ് അനുമതി ലഭിച്ച ബാര്‍ ഹോട്ടലിന്റെ 2 പ്രവേശന കവാടങ്ങളും ജനങ്ങള്‍ ഉപരോധിക്കുകയാണ്.