News Kerala

വി.സി നിയമന വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി

ആലപ്പുഴ: ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമന വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി ബിജെപി. പി.കെ കൃഷ്ണദാസ് കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് വ്യക്തമാക്കിയ കൃഷ്ണദാസ് വിസി നിയമനത്തില്‍ ലീഗ് നിലപാടിനെ വിമര്‍ശിച്ചു. ബിജെപി വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും കൃണദാസ് അറിയിച്ചു.