News Kerala

മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന ഷഹിന്‍ ബാഗ് സ്‌ക്വയര്‍ സമരത്തിനെതിരെ ബിജെപി

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് നടത്തുന്ന ഷഹിന്‍ ബാഗ് സ്‌ക്വയര്‍ സമരത്തിനെതിരെ ബിജെപി. അനുമതിയില്ലാതെയാണ് പൊതുസ്ഥലത്ത് അനിശ്ചിതകാലസമരം നടക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. നിയമപരമായാണ് സമരം നടത്തുന്നതെന്നും ബി ജെ പി യുടെ അനുമതി ആവശ്യമില്ലെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പ്രതികരിച്ചു.