News Kerala

പാലക്കാട് ഗാന്ധിപ്രതിമയിൽ ബിജെപി പതാക കെട്ടുന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്

പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടുന്നതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ഒരു യുവാവ് മതിൽ ചാടിക്കടന്ന് പതാക കെട്ടിയത്. ദൂരക്കാഴ്ചയിൽ പോലീസിന് ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.