News Kerala

ബിജെപിയുടെ പ്രതിഷേധം; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ കൂട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ കൂട്ടി. യാത്രവേളകളിലും പരിപാടികളിലുമാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ബിജെപിയുടെ വഴിതടയല്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി ജി സുധാകരന്‍ എന്നിവര്‍ക്കെതിരെ പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകള്‍ക്കാണ് ഇതിന്റെ ചുമതല. മുഖ്യമന്ത്രിയ്ക്കുള്ള കമാന്‍ഡോ സുരക്ഷ വര്‍ദ്ധിപ്പിച്ചേക്കും. സുരക്ഷ പ്രശ്‌നങ്ങള്‍ പരിശോധിച്ച് സ്‌ട്രൈക്കര്‍ വാഹനവും നല്‍കും. പ്രതിഷേധം കൂടുതല്‍ ദിവസം തുടരാനുള്ള സാധ്യതയുള്ളതിനാല്‍ സുരക്ഷ ക്രമീകരണങ്ങള്‍ തല്‍ക്കാലം ഇതേ രീതിയില്‍ നിലനിര്‍ത്തും.