News Kerala

എംടി രമേശും ശോഭാ സുരേന്ദ്രനും അടക്കമുള്ളവരെ ഒന്നിച്ച് കൊണ്ടു പോകും - കെ. സുരേന്ദ്രന്‍

എംടി രമേശും ശോഭാ സുരേന്ദ്രനും അടക്കമുള്ളവരെ ഒന്നിച്ച് കൊണ്ടു പോകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പുനഃസംഘടനയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പോലീസിലെ അഴിമതിക്കെതിരേ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖം ഇന്ന് വൈകീട്ട് 7.30 ന് മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്യും.