News Kerala

ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ച് സര്‍ക്കാര്‍ രംഗത്തെത്തിയതോടെ ജലീലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നടത്തുന്ന മാര്‍ച്ച് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.