News Kerala

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി; പ്രതിഷേധം നടത്തിയവരെ പോലീസ് തടഞ്ഞു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പരിപാടി നടക്കുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതിനിടെ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ വേദിക്ക് പുറത്തായി നാല് വനിതകള്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു.