News Kerala

കൊയിലാണ്ടിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിനു നേരെ ബോംബേറ്. സിപിഎം നഗരസഭ കൗണ്‍സിലര്‍ ഷിജുവിന്റെ വീടിനുനേരെയും ബിജെപി നിയോജക മണ്ഡലം സെക്രട്ടറി മുകുന്ദന്റെ വീടിനുനേരെയും ബോംബേറുണ്ടായി. കൊയിലാണ്ടിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബോംബേറുണ്ടായിരുന്നു. വെളുപ്പിന് മൂന്നിനാണ് സിപിഎം നേതാവിന്റെ വീടിനുനേരെ ബോംബേറുണ്ടാവുന്നത്. തുടര്‍ന്ന 5 മണിക്ക് മുകുന്ദന്റെ വീടിനു നേരെയും ബോംബേറുണ്ടായി. വീടിന്റെ ജനാലച്ചില്ലുകളും വാതിലുകളും തകര്‍ന്നു. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരിക്കില്ല. സംഭവങ്ങളില്‍ ആരെയും ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്തിട്ടില്ല.